അയോദ്ധ്യ പ്രശ്‍നത്തില്‍ സുപ്രീംകോടതി വിധി പറയണമെന്ന് യെച്ചൂരി

തിരുവനന്തപുരം: അയോദ്ധ്യ പ്രശ്‍നത്തില്‍ സ്വന്തം ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാതെ വിധി പറയാന്‍ സുപ്രീംകോടതി തയാറാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.കോടതിക്ക് പുറത്തുള്ള മധ്യസ്ഥതയില്‍ പ്രശ്‍നം തീര്‍ക്കണമെന്ന നിലപാട് ശരിയല്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‍നം ഭൂമിയെ സംബന്ധിച്ചാണ്. ഇത് കോടതി പരിഹരിക്കണം. വിധി വന്നതിന് ശേഷം ആവശ്യമെങ്കില്‍ രാഷ്ട്രീയമായ പരിഹാരം തേടാമെന്നും യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *