ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

uniform-civil-code-fileന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. മന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമ കമീഷന്‍ ജനങ്ങളില്‍നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ പല കാര്യങ്ങളിലും അഭിപ്രായ രൂപവത്കരണം നടക്കും. ഇപ്പോള്‍ നടക്കുന്നത് അത്തരത്തില്‍ അക്കാദമിക് തലത്തിലുള്ള അഭിപ്രായ രൂപവത്കരണംമാത്രമാണ്. എന്നാല്‍, ഏക സിവില്‍കോഡ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയുടെയും കാര്യമില്ലെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *