ആദ്യ വെബ്സൈറ്റിന് 25 വയസ്

dd1990 ഡിസംബര്‍ 20നാണ് ആദ്യ വെബ്‌സൈറ്റ് നിലവില്‍ വന്നത്.   അങ്ങിനെ നോക്കിയാല്‍ ലോകത്തിലെ ആദ്യ വെബ്സൈറ്റിന് 25 വയസ്ബ്രിട്ടീഷുകാരനായ ടിം ബെര്‍ണസ് ലീയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വേള്‍ഡ് വൈഡ് വെബ് എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ആദ്യ വെബ്സൈറ്റിലുണ്ടായിരുന്നത്. ജനീവ ആസ്ഥാനമായ യൂറോപ്യന്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനായ സേണ്‍ലായിരുന്നു ഈ വെബ്സൈറ്റ് നിലവില്‍ വന്നത്. അന്ന് ലഭ്യമായ ഏറ്റവും ആധുനികമായ കന്പ്യൂട്ടറായിരുന്നു നെക്സ്റ്റി(NeXT) ലായിരുന്നുആദ്യ വെബ്ബ്സൈറ്റ് പ്രവര്‍ത്തിച്ചത്. സ്റ്റീവ് ജോബ്‌സിന്റെ കന്പനിയാണ് ഈ കമ്പ്യൂട്ടറിന്റെ രൂപകല്‍പ്പന ചെയ്തത്.

ഇന്ന് പരിചിതമായ ഗ്രാഫിക്‌സും ചിത്രങ്ങളും കൊണ്ട് മനോഹരമായ ഒന്നായിരുന്നില്ല ആദ്യ വെബ് പേജ്. വെബ്ബിനെ സംബന്ധിച്ച അടിസ്ഥാന സംഗതികളാണ് അതില്‍ വിവരിച്ചിരുന്നത്.  ഇതിനെപറ്റി കൂടുതലായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ആദ്യ വെബ്സൈറ്റില്‍ ബേണേഴ്‌സ് ലീ പോസ്റ്റ് ചെയ്ത ആ സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു : ‘എവിടെയുമുള്ള ഏത് വിവരവുമായും ലിങ്കുകള്‍ സ്ഥാപിക്കാന്‍ ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.പ്രോജക്‌ട് ലക്ഷ്യമിടുന്നുവെന്ന് ലീ പറഞ്ഞു.

വെബ്ബിന്റെ പ്രവേശനം വലിയൊരു വിവരവിപ്ലവത്തിനാണ് തിരികൊളുത്തിയത്. അത്രകാലവും പ്രധാനമായും അക്കാദമിക് വിദഗ്ധരുടെയും ഗവേഷകരുടെയും പക്കല്‍ മാത്രം ലഭ്യമായിരുന്ന ഇന്റര്‍നെറ്റ്, വെബ്ബിന്റെ വരവോടെ സാധാരണക്കാരുടെ കൈകളിലെത്തി. എവിടായെണ് വെബ്ബിന്റെ സൃഷ്ടാവ് 2015ലെന്ന് അറിയേണ്ടേ.ഡിജിറ്റല്‍ ലോകത്തെ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനെതിരെയും ഇന്‍റര്‍നെറ്റ് മനുഷ്യാവകാശമായി പരിഗണിക്കണമെന്ന ആശയം ഉയര്‍ത്തി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. തന്റെ വേള്‍ഡ് വൈഡ് വെബ് കണ്‍സേര്‍ഷ്യത്തിലൂടെയും മറ്റും.

Leave a Reply

Your email address will not be published. Required fields are marked *