അവസരങ്ങള്‍ മുടക്കുന്നത് പ്രമുഖ നടന്‍; പരാതിയുമായി ഭാവന

ddമലയാളത്തിലെ  ഒരു പ്രമുഖ നടന്‍ ഇടപ്പെട്ട് തൻറെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.ആ നടന്റെ പേര് താരം വെളിപ്പെടുത്തിയിരുന്നുമില്ല.എന്നാൽ ഈ സംഭവം ഇപ്പോൾ പുതിയ വിവാദത്തിലേക്ക് ചെന്നെത്തിയിരിക്കുകയാണ്.വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ദിലീപ് -മഞ്ജുവാര്യര്‍ പ്രശ്‌നത്തില്‍ മഞ്ജുവിന്റെ കൂടെ നിന്നതിനാണ് ദിലീപ് ഭാവനയുടെ അവരസങ്ങള്‍ ഇല്ലാതാക്കിയത് എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദിലീപും പ്രമുഖ താരങ്ങളും ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ യുവനടിയുമായി ദിലീപ് അടുപ്പം കാണിച്ചെന്ന് ഭാവന പറഞ്ഞെന്നാണ് ആക്ഷേപം. ഇക്കാര്യം അറിഞ്ഞതോടെയാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായതെന്നും പറയപ്പെടുന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ പല ചിത്രങ്ങളില്‍ നിന്നും ഭാവന ഔട്ടായി. ഒടുവില്‍ ഷോട്ഫിലിമില്‍ വരെ അഭിനയിക്കേണ്ടി വന്നു.

ശ്യാമപ്രസാദിന്റെ ഇവിടെയില്‍ ഇടപെടലുകളൊന്നും നടക്കാത്തത് കൊണ്ട് ദിലീപ് ഒഴിവാക്കണമെന്ന് പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.അതേസമയം  സംഭവത്തെ കുറിച്ച് പരാതി തന്നാല്‍ താര സംഘടന അമ്മ അന്വേഷിക്കുമെന്നും അമ്മ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *