ഐഡിയയും വൊഡാഫോണ്‍ ലയിച്ചു

മുംബൈ: ജിയോ തരംഗം രാജ്യത്ത് ഉയർത്തിയ വെല്ലിവിളി മാറിക്കടക്കാനായി ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും ലയിക്കാന്‍ ഔദ്യോഗികമായി ധാരണയിലെത്തി. വൊഡാഫോണുമായുള്ള ലയനത്തിന് ബോർ‍ഡ് അംഗങ്ങൾ അനുമതി നൽകിയതായി ആദിത്യ ബിർള ഗ്രൂപ് ചെയ‍ർമാൻ കുമാർ മംഗളം ബിർളയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഇതോടെ റിലയൻസ് ഗ്രൂപ്പിനെതിരെ ശക്തമായ പോരാട്ടമാണ് സ്വകാര്യ ടെലകോം രംഗത്തുനിന്നും ഉണ്ടാകാൻ പോകുന്നത്.നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ യൂണിറ്റായ വൊഡാഫോണും തമ്മില്‍ ലയിക്കുവാന്‍ ധാരണയായത്. കുമാർ മംഗളം ബിർളയായിരിക്കും ചെയർമാനെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *