മൂന്നാർ കയ്യേറ്റംഒഴിപ്പിക്കാൻ തടസമാകുന്നത് രാഷ്ട്രീയ ഇടപെടൽ

മൂന്നാർ: മൂന്നാർ കയ്യേറ്റംഒഴിപ്പിക്കാൻ തടസമാകുന്നത് രാഷ്ട്രീയ ഇടപെടൽ ആണെന്ന് ലാൻഡ് റവന്യു കമ്മീഷണർ. കള്ളപ്പട്ടയങ്ങളും ഭൂമിയുടെ രേഖകളും നിർമാണങ്ങളും മറ്റും പ്രാദേശിക പാർട്ടികളുടെ ഇടപെടൽ മൂലം പരിശോധിക്കാൻ കഴിയുന്നില്ല എന്ന് അദ്ദേഹം പറയുന്നു.ഏലത്തോട്ടങ്ങളിലെ അനധികൃത നിർമാണങ്ങൾ ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽ എന്നിവിടങ്ങളിൽ വ്യാപകമാണ്. പ്രാദേശിക പാർട്ടികളുടെ ഇടപെടൽ മൂലം അനധികൃത നിർമാണ പ്രവർത്തനം പരിശോധിക്കാൻ കഴിയുന്നില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. കൃഷിക്കായി നൽകിയിട്ടുള്ള പട്ടയഭൂമി കൃഷിയേതര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *