നക്സല്‍ വര്‍ഗീസ് കൊലപാതകിയായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ

തിരുവനന്തപുരം: നക്‌സല്‍ നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. വർഗീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അതിൽ ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്‍മൂലത്തിലാണ് വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമായിരുന്നെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.

2016 ജൂണില്‍ സമര്‍പ്പിച്ച സത്യവാങ്‍മൂലത്തില്‍ ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കിയിച്ചുണ്ട്. വര്‍ഗീസ് കേസില്‍ കേസില്‍ ഐ.ജി ലക്ഷ്‍മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ കീഴ്‍ക്കോടതിയുടേതാണെന്നും ഇത് അന്തിമവിധിയല്ലെന്നും സത്യവാങ്‍മൂലത്തില്‍ പറയുന്നു. വർഗീസിനെ വെടിവെച്ച് കൊന്നതാണെന്ന കോടതിയുടെ വിധിക്ക് വിപരീതമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *