മുസ്‌ലീം രാഷ്ട്രീയ മഞ്ച് എഡ്യുക്കേഷണല്‍ ട്രസ്റ്റ് രൂപീകരിക്കുന്നു

ddദില്ലി: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലീം രാഷ്ട്രീയ മഞ്ച് എഡ്യുക്കേഷണല്‍ ട്രസ്റ്റ് രൂപീകരിക്കുന്നു. മുസ്‌ലീം വിഭാഗത്തിനിടയില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തിലാണ് ട്രസ്റ്റ് രൂപീകരിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളും ട്രസ്റ്റ് ലക്ഷ്യം വെക്കുന്നുണ്ട്. മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായുള്ള സാമ്ബത്തിക സഹായങ്ങള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തും. ഇവര്‍ക്ക് കമ്ബ്യൂട്ടര്‍ പഠനത്തിനുളള സൗകര്യം ഒരുക്കുമെന്നും അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നുറപ്പാക്കുമെന്നും മുസ്‌ലീം രാഷ്ട്രീയ മഞ്ച് വക്താക്കള്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യസമര പ്രവര്‍ത്തകന്‍ ഷഹീദ് അഷ്ഫാക്കുള്ള ഖാന്റെ സ്മരണയില്‍ പേരില്‍ ഷഹീദ് അഷ്ഫാക്കുള്ള ഖാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് എന്നാവും പുതിയതായി രൂപീകരിക്കുന്ന എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ പേര്. ഉറുദു കവിയും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ അംഗവുമായിരുന്ന അഷ്ഫാക്കുള്ള ഖാന്‍ 1925ലാണ് രക്തസാക്ഷിത്വം വരിച്ചത്. വ്യത്യസ്തങ്ങളായ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലീം വിഭാഗക്കാരെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മഞ്ചിന്റെ വക്താക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *