അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

ddപാണ്ഡിരാജ് സംവിധാനം ചെയ്ത പസങ്ക ടു വില്‍ സൂര്യയും അമലയും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. മികച്ച അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. അമല പോളിനൊപ്പമുള്ള അഭിനയം താന്‍ ആസ്വദിച്ചു എന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പറയുന്നു. അമല പോളിന്റെ അഭിനയത്തെയും നടന്‍ പ്രശംസിയ്ക്കുന്നു.

സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണത്രെ അമല. അമല പോളിനൊപ്പമുള്ള അഭിനയം താന്‍ ആസ്വദിച്ചെന്നും അമല ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നും സൂര്യ അഭിപ്രായപ്പെട്ടു. സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണ് അമലയെന്നും സൂര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *